അമ്പലപ്പുഴ: എസ്ഡിപിഐക്കാരും സിപിഎമ്മുകാരും ഏറ്റുമുട്ടി, ഗ്രാമപഞ്ചായത്ത് അംഗം ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക്.
അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് നാലാം വാര്‍ഡ് അംഗം എസ്. ഹാരിസ്, കാട്ടുമ്പുറം വെളിയില്‍ ഷഫീക്ക് (27), വണ്ടാനം കാട്ടുമ്പുറം വെളിയില്‍ സുധീഷ് (29) എന്നിവര്‍ക്കാണ് പരിക്കേറ്റത് ഞായറാഴ്ച രാത്രി 10.30 ഓടെ വളഞ്ഞവഴി ജങ്ഷന് പടിഞ്ഞാറ് ഭാഗത്തായിരുന്നു സംഭവം,
മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ പത്തോളം എസ്ഡിപിഐ പ്രവര്‍ത്തകര്‍ സുധീഷിനെ അക്രമിക്കുകയായിരുന്നു. തുടര്‍ന്ന് സിപിഎമ്മുകാരും എസ്ഡിപിഐക്കാരും ഏറ്റുമുട്ടുകയായിരുന്നു.
സുധീഷിനെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. അമ്പലപ്പുഴ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: