തൃശൂര്‍: സംസ്കാരത്തിന് നേരെയുള്ള കടന്നാക്രമണത്തെ ചെറുക്കണമെന്ന് തപസ്യ കലാസാഹിത്യവേദി സംസ്ഥാന വര്‍ക്കിങ്ങ് പ്രസിഡണ്ട് പ്രൊഫ. പി.ജി.ഹരിദാസ് പറഞ്ഞു.
ജൂലൈ 7,8,9 തീയതികളില്‍ തൃശൂരില്‍ നടക്കുന്ന തപസ്യ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സ്വാഗതസംഘ രൂപീകരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അനാവശ്യവിവാദങ്ങളുണ്ടാക്കി സാംസ്കാരികലോകത്ത് കലാപം സൃഷ്ടിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്.
ഇതിന് പിന്നില്‍ ഭാരതത്തിന്റെ സാംസ്കാരിക മൂല്യങ്ങളെ തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ്. ഇത് തിരിച്ചറിഞ്ഞ് പരാജയപ്പെടുത്തണം.
സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍ നടന്ന യോഗത്തില്‍ ആര്‍എസ്എസ് മഹാനഗര്‍ സംഘചാലക് വി.ശ്രീനിവാസന് അദ്ധ്യക്ഷനായി.
പ്രാന്ത സഹകാര്യവാഹ് പി.എന്‍.ഈശ്വരന്, തപസ്യ സംഘടനാസെക്രട്ടറി പി.ഉണ്ണികൃഷ്ണന്, സഹസംഘടനാ സെക്രട്ടറി സി.സി.സുരേഷ്, ശ്രീജിത്ത് മൂത്തേടത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: