കോട്ടയം : തിരുവഞ്ചൂര്‍ വടക്കേടത്ത് ശ്രീഅന്നപൂര്‍ണ്ണേശ്വരി ദേവീ -ശ്രീഭദ്രകാളിദേവി ക്ഷേത്രത്തില്‍ പുന:പ്രതിഷ്ഠാ ഉത്സവം 1 മുതല്‍ 4 വരെ നടക്കും.
31ന് വൈകിട്ട് 3ന് ചെങ്ങന്നൂരില്‍ നിന്ന് കൊണ്ടുവരുന്ന ശ്രീഭദ്രകാളീ വിഗ്രഹം തിരുവഞ്ചൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ എത്തിച്ചേരും. തുടര്‍ന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്ര സന്നിധിയില്‍ എത്തും.
വൈകിട്ട് 7ന് സാംസ്കാരിക സമ്മേളനം തിരുവഞ്ചര്‍ രാധാകൃഷ്ണന് എം. എല്‍.എ ഉദ്ഘാടനം ചെയ്യും.
മുന്‍ശബരിമല മേല്‍ശാന്തി എസ്.ഇ. ശങ്കരന് നമ്പൂതിരി ദീപം തെളിയ്ക്കും.
1ന് വൈകിട്ട് 5 മുതല്‍ ആചാര്യവരണം, രാത്രി 8.30ന് കരേക്ക ഗാനമേള, 9.20ന് നൃത്തസന്ധ്യ.
2ന് രാവിലെ 7 മുതല്‍ ചതുശുദ്ധി, വൈകിട്ട് 5 ന് സ്ഥലശുദ്ധി. 7.30ന് നൃത്തനൃത്ത്യങ്ങള്‍, 8.30ന് മെമ്മറിബിള്സ് – ഗാനപരിപാടി. 3ന് രാവിലെ 7 മുതല്‍ അനുജ്ഞാ കലശപൂജ, വൈകിട്ട് 5 മുതല്‍ ബിംബം ജലോദ്ധാരം, 8.30ന് മാജിക് ഡെമോ., 9ന് ഭക്തിഗാനാമൃതം. 4ന് രാവിലെ 7 മുതല്‍ കലശപൂജകള്‍. 9നും 11.05നും മദ്ധ്യേ പ്രതിഷ്ഠ. വൈകിട്ട് 7.30ന് തിരുവാതിര, 8.30ന് ഗാനാഞ്ജലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: