പൊന്‍കുന്നം: കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് കാളക്കുട്ടിയെ കശാപ്പ് ചെയ്ത സംഭവം യുക്തിക്ക് നിരക്കാത്തതും ഭാരതീയ സംസ്ക്കാരത്തിന് എതിരാണെന്നും ഭാരതീയ കിസാന്‍സംഘ് സംസ്ഥാന സംഘടനാ കാര്യദര്‍ശി സി.എച് രമേഷ് പറഞ്ഞു. ഭാരതത്തില്‍ അശാസ്ത്രീയമായി കന്നുകാലികളെ നശിപ്പിക്കുന്നതിനെതിരായി സര്‍ക്കാര്‍ എടുത്ത നടപടി സ്വാഗതം ചെയ്യുന്നുവെന്നും കന്നുകാലികളെ സംരക്ഷിക്കുന്ന നടപടികള്‍ക്ക് കിസാന്‍ സഭ പൂര്‍ണ പിന്തുണ നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കശാപ്പുകാരായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പുറത്താക്കി പാര്‍ട്ടി കൈകഴുകിയെങ്കിലും കേന്ദ്ര നടപടിയെ വിമര്‍ശിക്കാനുള്ള അര്‍ഹത കോണ്ഗ്രസ്സിനില്ലാതായെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: