കോട്ടയം: വിപിഎംഎസ് കോട്ടയം താലൂക്ക് യൂണിയന് വാര്‍ഷിക സമ്മേളനം വിപിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.എ.പ്രസാദ് ഉദ്ഘാടനം ചെയ്തു. പാമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഫിലിപ്പോസ് തോമസ് താലൂക്ക് യൂണിയന് ഏര്‍പ്പെടുത്തിയ മാനവസേവ പുരസ്കാരം ജനറല്‍ സെക്രട്ടറി അഡ്വ.പി.എ.പ്രസാദ,് സംസ്ഥാന പ്രസിഡന്റ് കെ.ശശീന്ദ്രന്, ജില്ലാ പ്രസിഡന്റ് പി.എന്‍.ദാമോദരന്‍ എന്നിവര്‍ സമര്‍പ്പിച്ചു.
മുതിര്‍ന്ന പ്രവര്‍ത്തകരെ സംസ്ഥാന ഉദ്യോഗസ്ഥവേദി സെക്രട്ടറി കെ.എന്‍.ചന്ദ്രന് ആദരിച്ചു. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലാ പ്രസിഡന്റ്വി.എന്‍.ദാമേ#ാദരന് അവാര്‍ഡ് നല്കി. വി.ആര്.മോഹന്‍ദാസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ കുഞ്ഞുമോന് കൂരോപ്പട, എം.കെ.ശിവദാസ് മമ്പള്ളില്‍, വി.എന്‍.ഷാജി, പി.എസ്.പത്തനാട്, സാബു ദാമോദരന്‍, ലക്ഷ്മി പ്രസാദ്, സൗമ്യ കുഞ്ഞുമോന് തുടങ്ങിയവര്‍ സംസാരിച്ചു. രാവിലെ നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ.ശശീന്ദ്രന് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സാബു ദാമോദരന്‍ മുഖ്യപ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: