കണ്ണൂര്‍: പിലാത്തറ- പാപ്പിനിശ്ശേരി സംസ്ഥാന പാത നിര്‍മാണം നടക്കുന്ന പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച ബസ്ഗതാഗതം ഭാഗികമായി പുനരാരംഭിക്കാന്‍ ബന്ധപ്പെട്ടവരുടെ യോഗത്തില്‍ തീരുമാനമായി. ഗതാഗത നിയന്ത്രണം കാരണം ഏറെ പ്രയാസമനുഭവിക്കുന്ന മടക്കര, ചെറുകുന്ന് തറ ഭാഗത്തേക്ക് ജൂണ്‍ ഒന്ന് മുതല്‍ ബസ് ഗതാഗതം പുനരാരം‘ിക്കാനാണ് തീരുമാനം. ഇതനുസരിച്ച് മടക്കര, ഇല്ലിപ്പുറം-കച്ചേരിത്തറ-ചെറുകുന്ന്തറ ബസ്സുകള്‍ പുതുതായി നിര്‍മിച്ച പാപ്പിനിശ്ശേരി മേല്‍പ്പാലം വഴി പോകും. കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ടി.വി.രാജേഷ് എംഎല്‍എ, കലക്ടര്‍ മീര്മഹമ്മദ് അലി, അസി. കലക്ടര്‍ ആസിഫ് കെ യൂസുഫ്, എഡിഎം ഇ.മുഹമ്മദ് യൂസഫ്, ചെറുകുന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.അസ്സന് കുഞ്ഞി, കല്യാശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ഇ.പി.ഓമന തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: