കണ്ണൂര്‍: ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ കിണര്‍ റീച്ചാര്‍ജിങ്ങ് സംവിധാനമൊരുക്കാനായി കുടുംബശ്രീ ആവിഷ്ക്കരിച്ച റെയിന്‍ ആര്‍മിയുടെ ജില്ലാതല പരീശീലനം മുണ്ടേരി ഗ്രാമ പഞ്ചായത്ത് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കോംപൗണ്ടിലെ കിണറിന് റീചാര്‍ജിംഗ് സംവിധാനം ഒരുക്കിക്കൊണ്ടായിരുന്നു ഉദ്ഘാടനം.
പഞ്ചായത്ത് പ്രസിഡന്റ് എ.പങ്കജാക്ഷന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മേയര്‍ ഇ.പി.ലത മുഖ്യാതിഥിയായി. കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് കെ.സി.പി ഫൗസിയ, ദാരിദ്യലഘൂകരണ വിഭാഗം പ്രൊജക്ട് ഡയരക്ടര്‍ രാമകൃഷ്ണന്, കുടുംബശ്രീ മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ.എം.സുര്‍ജിത്, അസി.കോ-ഓര്‍ഡിനേറ്റര്‍ പി.സലാം തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: