കണ്ണൂര്‍: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ആരംഭിച്ചതിന് ശേഷമുള്ള ആദ്യ പ്രവേശനോത്സവം സംസ്ഥാനത്തുടനീളം ജൂണ്‍ ഒന്നിന് നടക്കും. ജില്ലയില്‍ തളിപ്പറമ്പ് നോര്‍ത്ത് സബ്ജില്ലയിലെ കാഞ്ഞിരങ്ങാട് എഎല്‍പി സ്കൂളാണ് പ്രവേശനോത്സവത്തിന് വേദിയാവുക. പ്രവേശനോത്സവത്തില്‍ ജനപ്രതിനിധികള്‍, സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകര്‍, വിദ്യാലയ വികസന സമിതി അംഗങ്ങള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ കുട്ടികളോടൊപ്പം പങ്കെടുക്കും.
പൊതുവിദ്യാഭ്യാസത്തിന്റെ സാമൂഹ്യ പ്രസക്തി ഉയര്‍ത്തിപ്പിടിക്കുന്നതിനും ഗുണമേന്മയുള്ള വിദ്യാഭ്യാസം മുഴുവന്‍ കുട്ടികള്‍ക്കും ഉറപ്പാക്കു—ന്നതിനുമുള്ള കര്‍മ്മ പദ്ധതി അതത് തലങ്ങളില്‍ പ്രഖ്യാപിക്കും. വിദ്യാഭ്യാസ വകുപ്പും സര്‍വ്വശിക്ഷാ അഭിയാനുമാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. ജെയിംസ്മാത്യു എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.രാജേഷ്, ബിപിഒ എസ്.പി രമേശന്, മാനേജ്മെന്റ് കമ്മറ്റി കണ്‍വീനര്‍ ആര് ഗോപാലന് മാസ്റ്റര്‍, പ്രധാനാധ്യാപിക പി.ഷീല എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: