റോം: സിരീ എ യില്‍ റോമയെ രണ്ടാംസ്ഥാനത്തെത്തിച്ച് നായകന് ഫ്രാന്‍സിസ്ക്കോ ടോട്ടി വിടപറയുന്നു. അവസാന മത്സരത്തില്‍ ടോട്ടി നയിച്ച റോമ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ജീനോവയെ തോല്‍പ്പിച്ചു.
25 സീസണില്‍ റോമയ്ക്കായി കളിച്ച ടോട്ടി ജീനോവയ്ക്കെതിരായ മത്സരത്തോടെ ക്ലബ് വിടുകയാണെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
റോമ വിട്ടാലും മത്സര രംഗത്ത് തുടരുമെന്ന് നാല്‍പ്പതുകാരനായ ടോട്ടി സൂചന നല്കി.
ജീനോവക്കെതിരെ 54-ാം മിനിറ്റിലാണ് ടോട്ടി കളിക്കളത്തിലിറങ്ങിയത്. റോമയ്ക്കുവേണ്ടി ടോട്ടിയുടെ 786-ാം മത്സരമാണിത്.സീരി എ യില്‍ 619-ാമത്തെതും.
ഈ വിജയത്തോടെ റോമയ്ക്ക് ചാമ്പ്യന്‍സ് ലീഗില്‍ മത്സരിക്കാന്‍ അവസരം ലഭിച്ചു.
സിരി എയില്‍ റോമ 87 പോയിന്റുമായി രണ്ടാംസ്ഥാനത്തെത്തി. നാലു പോയിന്റു കൂടുതലുളള യുവന്റസിനാണ് ഒന്നാം സ്ഥാനം. അവസാന മത്സരത്തില്‍ യുവന്റ്സ് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ബോലോഗ്നയെ തോല്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: