ജുഡീഷ്യറിക്ക് നേരെയുള്ള വെല്ലുവിളി: കുമ്മനം

Monday 29 May 2017 11:51 pm IST

തിരുവനന്തപുരം: ഹൈക്കോടതി വിധിക്കെതിരെ മുസ്ലീം ഏകോപന സമിതി കോടതിയിലേക്ക് മാര്‍ച്ച് നടത്തിയത് ജുഡീഷ്യറിക്ക് നേരെയുള്ള വെല്ലുവിളിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കോടതി വിധിക്കെതിരെ ഹര്‍ത്താല്‍ നടത്തുന്നത് നിയമവാഴ്ചയെ തകര്‍ക്കാനാണ്. ഇതിനെതിരെ ജനാധിപത്യ വിശ്വാസികള്‍ രംഗത്ത് വരണം. സ്വതന്ത്രമായ നിയമവാഴ്ച ഉറപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. അതിനാല്‍ ചൊവ്വാഴ്ചത്തെ ഹര്‍ത്താലിനെ ശക്തമായി സര്‍ക്കാര്‍ നേരിടണം. സംസ്ഥാനത്ത് അയ്യന്‍കാളി, ശ്രീനാരായണഗുരു പ്രതിമകള്‍ക്ക് നേരെ അക്രമം നടത്തുന്നത് സര്‍ക്കാര്‍ കയ്യുംകെട്ടി നോക്കിയിരിക്കുകയാണ്. വൈക്കത്ത് അയ്യന്‍കാളി പ്രതിമ തകര്‍ത്തു. പാപ്പനംകോട് ഗുരുദേവ പ്രതിമയ്്ക്ക് നേരെയാണ് അക്രമം ഉണ്ടായത്. ഫെയ്‌സ്ബുക്ക് അടക്കമുള്ള ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴിയും ഗുരുദേവനെ അധിക്ഷേപിക്കുന്ന തരത്തില്‍പ്രചരണം നടക്കുന്നു. ഇതിനെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും കുമ്മനം പറഞ്ഞു.