പാരീസ്: സിറിയയില്‍ രാസായുധം പ്രയോഗിച്ചാല്‍ ഫ്രാന്‍സ് തല്‍ക്ഷണം പ്രതികരിക്കുമെന്ന് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിന്റെ മുന്നറിയിപ്പ്.
ഇസ്ലാമിക് സ്റ്റേറ്റിനെതിരായ പോരാട്ടത്തില്‍ റഷ്യക്കൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കും. സിറിയന്‍ പ്രശ്നത്തിന് പരിഹാരം കണ്ടെത്താന്‍ റഷ്യയുമായുള്ള സഹകരണം ശക്തിപ്പെടുത്തുവെന്നും മാക്രോണ്‍ പറഞ്ഞു.
വെര്‍സെലസ് കൊട്ടാരത്തില്‍ രണ്ടു മണിക്കൂറോളം നീണ്ട റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സംയുക്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു മാക്രോണിന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: