ഇടുക്കി: മുന്‍ ധനമന്ത്രി കെ.എം.മാണിയെ മുഖ്യമന്ത്രിയാക്കാന്‍ എല്‍.ഡി.എഫ് തീരുമാനിച്ചിരുന്നെന്ന് മന്ത്രി ജി.സുധാകരന് വെളിപ്പെടുത്തി. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായിരുന്നു എല്‍ഡിഎഫിന്റെ വാഗ്ദാനമെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കി നെടുങ്കണ്ടത്ത് നടന്ന പൊതുപരിപാടിക്കിടെയായിരുന്നു സുധാകരന്റെ വെളിപ്പെടുത്തല്‍.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് മാണിയെ എല്‍ഡിഎഫിലേക്ക് ക്ഷണിച്ചിരുന്നു. മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തു തന്നെയാണ് എല്‍ഡിഎഫ് അദ്ദേഹത്തെ ക്ഷണിച്ചത്. അന്ന് എന്തുകൊണ്ടോ അദ്ദേഹം അനുകൂലമായി പ്രതികരിച്ചില്ല. എല്‍ഡിഎഫിന്റെ ഓഫര്‍ അദ്ദേഹം സ്വീകരിച്ചിരുന്നെങ്കില്‍ ഇന്ന് സ്വപ്നം കാണാന്‍ കഴിയുന്നതിന് അപ്പുറം അദ്ദേഹം എത്തില്ലായിരുന്നോ എന്നും സുധാകരന് ചോദിച്ചു. വളരെ കഴിവുള്ള എല്ലാവരാലും ആദരിക്കപ്പെടുന്ന വ്യക്തിത്വമാണ് മാണിയുടേത്. അതിനൊന്നും ആര്‍ക്കും സംശയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാണിയെ എല്‍ഡിഎഫിലേക്ക് പരോക്ഷമായി സ്വാഗതം ചെയ്യുന്നതുപോലുള്ള വാക്കുകളാണ് സുധാകരന് പൊതുവേദിയില്‍ പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: