കുറഞ്ഞ ബജറ്റില്‍ കൂടുതല്‍ ആഡംബരം. ഡാറ്റ്സണ്‍ റെഡി ഗോയെക്കുറിച്ച് ഇങ്ങനെ പറയാം. ഇടത്തരം കുടുംബങ്ങളെ ലക്ഷ്യമിട്ട്് നിസാന്‍ പുറത്തിറക്കിയ ഡാറ്റ്സണ്‍ റെഡി ഗോ നിരത്തുകളില്‍ ക്ലിക്കായിക്കഴിഞ്ഞു. ചെറുകാര്‍ വേണമെന്ന് ആഗ്രഹിക്കുന്നവര്‍ റെഡിഗോയെപ്പറ്റി ചിന്തിച്ചുതുടങ്ങി. കാരണം, മൂന്നുലക്ഷം രൂപയ്ക്ക് മികച്ചൊരു കാര്‍ കിട്ടുമെങ്കില്‍ വേറെന്ത് ചിന്തിക്കാന്‍.
റെഡി ഗോ ഡി വേരിയന്റ് 2.94 ലക്ഷം രൂപയ്ക്ക് നിരത്തിലിറക്കാം. ഏറ്റവും ഉയര്‍ന്ന മോഡലായ റെഡി ഗോ സ്പോര്‍ട്ട് 3.98 ലക്ഷം രൂപയ്ക്ക് റോഡിലെത്തും. 800 സിസി മൂന്നു സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് റെഡി ഗോയ്ക്ക്. 25 കിലോമീറ്റര്‍ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്. 185 എംഎം ഗ്രൗണ്ടി ക്ലിയറന്‍സുള്ളതിനാല്‍ അടിതട്ടാതെ റോഡിലെ കുഴികളിലൂടെ സുരക്ഷിത യാത്ര നടത്താനാകും.
മികച്ച ലെഗ് സ്പേസും റെഡി ഗോ നല്കുന്നു. പരമാവധി 54 പിഎസ് കരുത്തും 72 എന്‍എം ടോര്‍ക്കും സൃഷ്ടിക്കാനാവുന്നതാണ് എന്ജിന്. ആകര്ഷണീമായ ലൈംഗ്രീന്‍, റെഡ് നിറങ്ങളില്‍ കാര്‍ കിട്ടും. ഗോ, ഗോ പ്ലസ് എന്നിവയ്ക്കുശേഷം ഡാറ്റ്സണ്‍ ശ്രേണിയിലെ മൂന്നാമനായാണ് റെഡി ഗോ അവതിച്ചത്. മാരുതി ഓള്‍ട്ടോ, റെനോ ക്വിഡ്, ഹ്യൂണ്ടായി ഇയോണ്‍ എന്നിവയുടെ എതിരാളി എന്ന പരിവേഷവേഷവും റെഡി ഗോ സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: