എന്തായാലും സിപിഎമ്മിന് കോടീശ്വരനായ എംപിയെ കിട്ടിയതു ഭാഗ്യമായി.പാര്ട്ടിക്കാര് ദരിദ്രരാണെന്ന് ഇനി പറയില്ലല്ലോ.ആഡംബര ജീവിതം നയിക്കുന്ന സിപിഎമ്മിന്റെ രാജ്യസഭാ എംപി റിത് ബ്രതാ ചാറ്റര്‍ജിയാണ് തന്റെ വിലകൂടിയ വാച്ചും പേനയും ഉപയോഗിച്ചുകൊണ്ടുള്ള ഫോട്ടോ നവ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചു സിപിഎം നേതാക്കളെ ചൊടിപ്പിച്ചത്.ബംഗാളില്‍ നിന്നുള്ള ഈ എംപിയെ പാര്‍ട്ടി സസ്പെന്റ് ചെയ്തിരിക്കുകയാണ്.
കക്ഷി സമ്പന്നനാണെന്നു പാര്‍ട്ടിക്കു നേരത്തെ അറിയാമായിരുന്നില്ലേ എന്നൊന്നും ചോദിക്കരുത്.ഇപ്പോള്‍ ഫോട്ടോകണ്ട് ജനം മനസിലാക്കിയപ്പോഴാണ് പാര്‍ട്ടിക്കു വെളിപാടുണ്ടായത്.ഇങ്ങനെ സസ്പെന്റു ചെയ്യാന്‍ നിന്നാല്‍ സംഗതിപാളും.എത്രപേരെ സസ്പെന്റു ചെയ്യേണ്ടി വരുമെന്നു പാര്‍ട്ടി ചിന്തിച്ചിട്ടുണ്ടോ.
സിപിഎം ഇപ്പഴും പരിപ്പുവടയും കട്ടന്‍ ചായയും മാത്രം തിന്നുകയും കുടിക്കുകയും ചെയ്യുന്നവരുടെ പാര്‍ട്ടിയാണെന്ന് ഒരു സഖാവുപോലും പറയില്ല.ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ പാര്‍ട്ടിയും സിപിഎം ആണെന്ന് പത്രങ്ങളിലൂടെ നാട്ടുകാര്‍ വായിച്ചിട്ടുണ്ട്.നാഴികയ്ക്കു നാല്‍പ്പതു വട്ടം ബൂര്‍ഷ്വാ എന്നുപറഞ്ഞ് ഒടുക്കം ബൂര്ഷ്വകളായത് സഖാക്കള്‍ തന്നെ.
വിപ്ളവം പറഞ്ഞ് കാശുണ്ടാക്കാന്‍ എങ്ങനെ കഴിയും എന്നതിന് ഈ പാര്‍ട്ടിയെ കണ്ടുപഠിക്കണം എന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല.ഇവര്‍ കേരളം ഭരിക്കുമ്പോഴൊക്കെ പാര്‍ട്ടി വളരുകയും സംസ്ഥാനം തകരുകയുമാണ് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: