ഹോം » കുമ്മനം പറയുന്നു » 

മദ്യനയം രഹസ്യധാരണയുടെ അടിസ്ഥാനത്തില്‍: കുമ്മനം

പ്രിന്റ്‌ എഡിഷന്‍  ·  June 9, 2017

തിരുവനന്തപുരം: കഴിഞ്ഞ തെരഞ്ഞെടുപ്പിനു മുന്‍പ് മദ്യമുതലാളിമാരുമായി ഉണ്ടാക്കിയ രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണ് പുതിയ മദ്യനയം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

മലയാളികളെ മദ്യത്തില്‍ മയക്കിക്കിടത്താനുള്ള നയമാണ് കേരളസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഘട്ടംഘട്ടമായി മദ്യ ഉപഭോഗം കുറയ്ക്കാനുള്ള പ്രകടനപത്രികയിലെ പ്രഖ്യാപനം കാറ്റില്‍ പറത്തുന്നതാണ് പുതിയനയം. മദ്യ ഉപഭോഗം കുറയ്ക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ ഇടതു സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണ്.

പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ മാത്രമായിരുന്ന മദ്യലഭ്യത ഇപ്പോള്‍ സാര്‍വ്വത്രികമാക്കിയത് അങ്ങേയറ്റം അപലപനീയമാണ്. ത്രീസ്റ്റാറില്‍ വിദേശമദ്യം മാത്രമല്ല കള്ളും നല്‍കുവാന്‍ നിശ്ചയിച്ചിരിക്കുകയാണ്. പൂട്ടിയ ബാറുകള്‍ മുഴുവന്‍ അതത് താലൂക്കില്‍ ലൈസന്‍സുകള്‍ നല്‍കാനും നിശ്ചയിച്ചത് അപലപനീയമാണ്, കുമ്മനം പറഞ്ഞു.

Related News from Archive
Editor's Pick