കൊട്ടാരക്കര: അനര്‍ഹമായി കൈവശം വച്ചിരിക്കുന്ന മുന്‍ഗണന, എഎവൈ മുന്‍ഗണന റേഷന്‍കാര്‍ഡുകള്‍ ഉടന്‍ തന്നെ ബന്ധപ്പെട്ട റേഷന്‍കടയിലോ താലൂക്ക് സപ്ലൈ ആഫീസിലോ തിരികെ ഏല്പ്പിക്കേണ്ടതാണന്ന് സപ്ലൈ ഓഫിസര്‍ അറിയിച്ചു. ആയിരം ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തൃതിയുള്ള വീടുള്ളവര്‍, ഒരേക്കറില്‍ കൂടുതല്‍ ഭൂമി സ്വന്തമായുള്ളവര്‍, ആദായനികുതി ഒടുക്കുന്നവര്‍, സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലിയുള്ളവര്‍, പെന്ഷന് വാങ്ങുന്നവര്‍, നാലു ചക്രവാഹനമുള്ള കുടുംബങ്ങള്‍, പ്രതിമാസം 25000 രൂപയില്‍ കൂടുതല്‍ കുടുംബ വരുമാനമുള്ളവര്‍ എന്നിവര്‍ മുന്‍ഗണനാ വിഭാഗം റേഷന്‍കാര്‍ഡിന് അര്‍ഹരല്ല. ഇത്തരക്കാര്‍ ഈ കാര്‍ഡുകള്‍ ഉപയോഗിച്ചാല്‍ കര്‍ശന ശിക്ഷാനടപടികള്‍ ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: