മാനന്തവാടി: നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാക്കൾ മരിച്ചു. കർണാടക സ്വദേശികളായ ബൈരക്കുപ്പ മച്ചൂർ ഹൊസൂർ ശിവരാജന്റെയും സുശീലയുടെയും മകൻ മല്ലേഷ് (20) ബാവലി മച്ചൂർ വിരുപ്പിൽ റഷീദിന്റെയും (ബാബു) റഷീദയുടെയും മകൻ ഷമീർ (നികേഷ് ബാബു – 20) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച രാവിലെ 11.30 ഓടെ ബൈരക്കുപ്പയ്ക്ക് സമീപത്താണ് അപകടമുണ്ടായത്. തലയ്ക്ക് സാരമായി പരിക്കേറ്റ ഇരുവരെയും മാനന്തവാടിയിലെ ജില്ലാ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ചന്ദ്രൻ, സുരേഷ് എന്നിവർ മല്ലേഷിന്റെ സഹോദരങ്ങളാണ്. ഷമീനയാണ് ഷമീറിന്റെ സഹോദരി.
ഷമീർ ബെംഗളൂരുവിൽ മെഡിക്കൽ വിദ്യാർഥിയാണ്. കൂലിപ്പണിക്കാരനാണ് മരിച്ച മല്ലേഷ്. ഇരുവരുടെയും മൃതദേഹങ്ങൾ മാനന്തവാടിയിലെ ജില്ലാ ആസ്പത്രി മോർച്ചറിയിൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: