ഹോം » ഭാരതം » 

കലാനിധി മാരന് സമന്‍സ്

July 13, 2011

ചെന്നൈ: മുന്‍ കേന്ദ്രമന്ത്രിയും ഡി.എം.കെ നേതാവുമായ ദയാനിധി മാരന്റെ സഹോദരനും സണ്‍ നെറ്റ് വര്‍ക്ക് ചെയര്‍മാനുമാ‍യ കലാനിധി മാരന് ചെന്നൈ പോലീസ് സമന്‍സ് അയച്ചു. ചോദ്യം ചെയ്യാന്‍ ബുധനാഴ്ച കെ.കെ. നഗര്‍ പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നാണ് സമന്‍സ്.

ഫിലിം ഡിസ്ട്രിബ്യൂട്ടര്‍ സെല്‍വരാജ് നല്‍കിയ പരാതിയിലാണ് നടപടി. പുതിയ സിനിമയുടെ റിലീസും വിതരണവുമായി ബന്ധപ്പെട്ടു സണ്‍ പിക്ച്ചേഴ്സ് തന്നെ വഞ്ചിച്ചതായും ഭീഷണിപ്പെടുത്തിയതായും സെല്‍വരാജ് പരാതിപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നു സണ്‍ പിക്ച്ചേഴ്സ് ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ ഹന്‍സ് രാജ് സക്സേനയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

സണ്‍ പിക്ച്ചേഴ്സ് ഉടമയെന്ന നിലയിലാണ് കലാനിധി മാരനെ വിളിപ്പിച്ചിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.

Related News from Archive
Editor's Pick