സംസ്ഥാനത്തെ ഗവണ്മെന്റ്/എയിഡഡ്/സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങള്‍ ഇക്കൊല്ലം നടത്തുന്ന ആറ് സെമസ്റ്ററുകളായുള്ള മൂന്നുവര്‍ഷത്തെ ഫുള്‍ടൈം റഗുലര്‍ മാസ്റ്റര്‍ ഒാഫ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (എം.സി.എ) കോഴ്സിലേക്കുള്ള പ്രവേശനപരീക്ഷ ജൂലൈ 2 ന് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളില്‍ നടക്കും. കേരളസര്‍ക്കാര്‍ ആഭിമുഖ്യത്തിലുള്ള എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജിയാണ് പ്രവേശനപരീക്ഷ നടത്തുന്നത്. ഇതില്‍ പങ്കെടുക്കുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിന് ജൂണ്‍ 18 വരെ സമയമുണ്ട്.
അപേക്ഷാ ഫീസായി ജനറല്‍, എസ്ഇബിസി വിഭാഗത്തില്‍പ്പെടുന്നവര്‍ 1000 രൂപയും പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ 500 രൂപയും നല്‍കണം. അപേക്ഷ ഓണ്‍ലൈനായി www.lbscentre.in- എന്ന വെബ്സൈറ്റിലൂടെ സമര്‍പ്പിക്കാവുന്നതാണ്. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ വെബ്സൈറ്റിലുണ്ട്. പ്രോസ്പെക്ടസ് ഡൗണ്‍ലോഡ് ചെയ്ത് പൂര്‍ണവിവരങ്ങള്‍ മനസ്സിലാക്കാം.
50 ശതമാനം മാര്‍ക്കില്‍ കുറയാത്ത അംഗീകൃത ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. പ്ലസ് ടു അല്ലെങ്കില്‍ ഡിഗ്രി തലത്തില്‍ മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ചിരിക്കണം. എസ്ഇബിസി വിഭാഗക്കാര്‍ക്ക് ഡിഗ്രിക്ക് 45 % മാര്‍ക്ക് മതി. പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക് മിനിമംപാസ് മതിയാകും. അവസാനവര്‍ഷ റഗുലര്‍ ഡിഗ്രി വിദ്യാര്‍ത്ഥികളെയും പരിഗണിക്കും.
പ്രവേശന പരീക്ഷയില്‍ മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, പൊതുവിജ്ഞാനം, ക്വാണ്ടിറ്റേറ്റീവ് ആപ്ടിറ്റിയൂഡ് ആന്റ് ലോജിക്കല്‍ എബിലിറ്റി, ജനറല്‍ ഇംഗ്ലീഷ്, കമ്പ്യൂട്ടര്‍ സയന്‍സ് വിഷയങ്ങൡലാണ് ചോദ്യങ്ങള്‍ ഉണ്ടാവുക. ഒബ്ജക്റ്റീവ് മള്‍ട്ടിപ്പിള്‍ ചോയിസ് മാതൃകയില്‍ മൊത്തം 120 മാര്‍ക്കിനാണ് പരീക്ഷ. ഉത്തരം തെറ്റിയാല്‍ ഓരോ മാര്‍ക്ക് വീതം കുറയ്ക്കും. എന്‍ട്രന്‍സ് പരീക്ഷയില്‍ നേടുന്ന മൊത്തം മാര്‍ക്ക് പരിഗണിച്ച് റാങ്ക്ലിസ്റ്റ് തയ്യാറാക്കും.
റാങ്ക്ലിസ്റ്റിലുള്ളവര്ക്ക് കോളേജ് ഓപ്ഷന് അവസരം ലഭിക്കും. കേന്ദ്രീകൃത സീറ്റ് അലോട്ട്മെന്റിലൂടെയാണ് അഡ്മിഷന്. 2017-18 വര്‍ഷത്തെ എംസിഎ പ്രവേശനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ www.lbscentre.in- എന്ന വെബ്സൈറ്റില്‍ ലഭിക്കും.
എംസിഎ പഠിച്ചിറങ്ങുന്നവര്‍ക്ക് ഐടി മേഖലയിലും മറ്റും കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍, സോഫ്റ്റ്വെയര് എന്‍ജിനീയര്‍, സിസ്റ്റംസ് അനലിസ്റ്റ്, ഡേറ്റാബേസ് അഡ്മിനിസ്ട്രേറ്റര്‍ മുതലായ തസ്തികകളില്‍ തൊഴില്‍സാധ്യതകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: