കൊല്ലം :അഞ്ചൽ പുനലൂർ റോഡിൽ ഗോകുലം ടവ്വറിന് സമീപത്തുവെച്ചു അഞ്ചലിലേക്കു വരുകയായിരുന്ന ബൈക്ക് യാത്രക്കാരനെ പുനലൂരിലേക്കു അമിതവേഗത്തിൽ പോകുകയായിരുന്ന കാർ ഇടിച്ചുതെറിപ്പിച്ചു, ദേഹത്തുകൂടി കയറിയിറങ്ങി ബൈക്ക് യാത്രക്കാരനായ ബിടെക് വിദ്യാർത്ഥി തൽക്ഷണം മരിച്ചു.
റോഡിലും പരിസരത്തും ഇടിയുടെ ആഘാതം കാരണം മാംസാവശിഷ്ടങ്ങൾ ചിന്നിച്ചിതറി. അഗസ്ത്യക്കോട് ഷാജിമന്ദിരത്തിൽ അനിൽ എബ്രഹാമിന്റെ മകൻ കാൽവിൻ (20 )ആണ് മരിച്ചത്. കാൽവിൻ മാർത്താണ്ഡത്തെ എഞ്ചിനീറിംഗ്കോളേജിൽ മൂന്നാം വര്‍ഷ വിദ്യാർത്ഥിയാണ്. അച്ഛൻ അഞ്ചൽ കണ്ണങ്കോട് MTUPS ലെ ഹെഡ്മാസ്റ്റാറാണ്. അമ്മ ഷീന, സഹോദരൻ കെവിൻ.
ഇടിച്ച കാർ നിർത്താതെ പോയി. അഞ്ചൽ പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: