ഹോം » പ്രാദേശികം » കണ്ണൂര്‍ » 

റേഷന്‍കാര്‍ഡ് വിതരണം 14 മുതല്‍

June 12, 2017

ഇരിട്ടി : ഇരിട്ടി താലൂക്ക് സപ്പ്‌ളൈ ഓഫീസിനു കീഴിലെ റേഷന്‍ കാര്‍ഡ് ഉടമകളുടെ റേഷന്‍ കാര്‍ഡുകള്‍ 14 മുതല്‍ വിവിധ സ്ഥലങ്ങളില്‍ വെച്ച് വിതരണം ചെയ്യുമെന്ന് ഇരിട്ടി സപ്പ്‌ളൈ ഓഫീസര്‍ അറിയിച്ചു. അന്നേദിവസം കാര്‍ഡ് ഉടമയോ ഉടമ അധികാരപ്പെടുത്തുയവരോ പഴയ റേഷന്‍ കാര്‍ഡ് , തിരിച്ചറിയല്‍ രേഖകള്‍ എന്നിവയുമായി എത്തി കാര്‍ഡ് കൈപ്പറ്റാവുന്നതാണ്. കാര്‍ഡുകള്‍ വിതരണം ചെയ്യുന്ന തീയതി , കട നമ്പര്‍, വിതരണ സ്ഥലം, സമയം എന്നിവ ക്രമത്തില്‍.
14ന് 26/408 സെന്റ് മേരീസ് ചര്‍ച്ച്, ഉരുപ്പുംകുറ്റി, രാവിലെ 9 മുതല്‍ വൈകുന്നേരം 4 വരെ. 29/353 സാംസ്‌കാരിക നിലയം, ചരള്‍, 91/367 പ്രതിഭ വായനശാല, കരിവണ്ണൂര്‍, വിളമന. 4/336 കുഞ്ഞിക്കണ്ണന്‍ ഗുരിക്കള്‍സ്മാരക വായനശാല മീത്തലെ പുന്നാട്. 15ന് 46/168 താജ്മഹല്‍ ഓഡിറ്റോറിയം തില്ലങ്കേരി. 75/190 ചെട്ടിയാം പറമ്പ് വായനശാല, 77/39 ശാന്തിഗിരി സാംസ്‌കാരിക നിലയം. 16ന് 37/131 റേഷന്‍ കടക്കു സമീപം. 43/126 ദേശീയ വായനശാല, പെരിഞ്ചേരി. 44/120 ഗവ. എല്‍ പി സ്‌കൂളിന് സമീപം ഉരുവച്ചാല്‍. 45/125 ഗവ. എല്‍ പി സ്‌കൂളിന് സമീപം ഉരുവച്ചാല്‍. 17ന് 34/331 റേഷന്‍ കടക്ക് സമീപം. 35/374 പൊറോറ സ്‌കൂളിന് സമീപം. 115/239 പെരുമണ്ണ് റേഷന്‍ കടക്ക് സമീപം, 03/216 റേഷന്‍ കടക്കു സമീപം ഊരത്തൂര്‍. 04/285 മഞ്ഞാങ്കരി മദ്രസ. 19ന് 105/232 പരിക്കളം. 106/241 റേഷന്‍ കടക്കു സമീപം.
എഎ വൈക്കാര്‍ക്കു മഞ്ഞ നിറത്തിലുള്ള കാര്‍ഡും, മുന്‍ഗണനാ വിഭാഗക്കാര്‍ക്ക് പിങ്ക് നിറത്തിലുള്ള കാര്‍ഡുമാണ് ലഭിക്കുക. ഈ വിഭാഗത്തിലെ പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് റേഷന്‍ കാര്‍ഡ് സൗജന്യമായാണ് ലഭിക്കുക. മറ്റുള്ളവര്‍ 50 രൂപ വിലയായി നല്‍കണം. പൊതു വിഭാഗം സബ്‌സിഡിക്കാര്‍ക്ക് നീലനിറത്തിലും പൊതുവിഭാഗക്കാര്‍ക്ക് വെള്ള നിറത്തിലുമുള്ള കാര്‍ഡ് വാങ്ങുമ്പോള്‍ ഇവര്‍ 100 രൂപ വിലയായി അടക്കണം.

Related News from Archive
Editor's Pick