ചന്ദനക്കാംപാറ ക്ഷീരോല്‍പ്പാദക സഹകരണ സംഘം: അഡ്‌ഹോക് കമ്മിറ്റിയെ നിയമിച്ചു

Monday 12 June 2017 9:09 pm IST

പയ്യാവൂര്‍: ചന്ദനക്കാംപാറ ക്ഷീരോല്‍പാദക സഹകരണ സംഘം ഭരണസമിതി ഭൂരിപമില്ലാത്തതിനാല്‍ പിരിച്ചുവിട്ട് പുതിയ അഡ്മിനിസ്‌റ്റേറ്റിവ് കമ്മറ്റിയെ നിയമിച്ച് കൊണ്ട് ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഉത്തരവായി. ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടും കഴിഞ്ഞ രണ്ട് മാസമായി ക്ഷീരവികസന വകുപ്പിലെ ചില ഉദ്യേഗസ്ഥന്മാരുടെ സഹായത്തോടെ ഭരണം തുടരുകയായിരുന്നു. ഇതിനെതിരെ കേരള കര്‍ഷക സംഘത്തിന്റെ നേതൃത്തില്‍ ചന്ദനക്കാംപാറയില്‍ ശക്തമായ സമരം നടന്നിരുന്നു. പുതിയ അഡ്മിനിസ്‌റ്റേറ്റിവ് കമ്മറ്റി അംഗങ്ങളായ സജന്‍ വെട്ടുകാട്ടില്‍, തോമസ് മുതിരേന്തിക്കല്‍, ജോസഫ് കൈതോലിയില്‍ എന്നിവര്‍ യോഗം ചേര്‍ന്ന് തോമസ് മുതരേന്തിയെ ചെയര്‍മാനായി തെരഞ്ഞെടുത്തു. കര്‍ഷക സംഘം പ്രവര്‍ത്തകര്‍ ടൗണില്‍ ആഹ്ലാദ പ്രകടനം നടത്തി.