ഹോം » പ്രാദേശികം » കാസര്‍കോട് » 

ലംപ്‌സം ഗ്രാന്റ്-വിവരങ്ങള്‍ ഹാജരാക്കണം

June 13, 2017

കാസര്‍കോട്: ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ 1 മുതല്‍10 വരെ പഠിക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ ലംപ്‌സം ഗ്രാന്റ് ജൂണ്‍ മുതല്‍ ഒക്‌ടോബര്‍ വരെയുള്ള അഞ്ച് മാസത്തെ സ്റ്റൈപ്പന്റ് എന്നിവ വിതരണം ചെയ്യുന്നതിന് അര്‍ഹരായ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ പട്ടിക ഫാറം ഒന്നില്‍ 15നകം കാസര്‍കോട് ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസില്‍ ലഭിക്കണം.
2016-17 വര്‍ഷം ഒന്നാം ഗഡു, രണ്ടാം ഗഡു വിദ്യാഭ്യാസ ആനുകൂല്യത്തിന്റെ അക്വിറ്റന്‍സ് ഹാജരാക്കാത്ത സ്ഥാപനങ്ങള്‍ക്ക് 2017-18 വര്‍ഷത്തെ വിദ്യാഭ്യാസ ആനുകൂല്യം വിതരണം ചെയ്യുന്നതല്ല. ലിസ്റ്റ് സമര്‍പ്പിക്കുന്നതോടൊപ്പം സ്ഥാപന മേധാവികള്‍ സ്ഥാപനത്തിന്റെ സ്‌പെഷ്യല്‍ ടി.എസ്.ബി അക്കൗണ്ട് സംബന്ധിച്ച വിവരങ്ങളും ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994-255466.

Related News from Archive
Editor's Pick