ഹോം » പ്രാദേശികം » പത്തനംതിട്ട » 

ദുര്‍ഗ്ഗാവാഹിനി പരിശീലനം ഉദ്ഘാടനം ചെയ്തു

June 14, 2017

പത്തനംതിട്ട: ദുര്‍ഗ്ഗാവാഹിനി താലൂക്ക് പരിശീലനം ബാലഗോകുലം ജില്ലാ അദ്ധ്യക്ഷ ജി.ബീന ഉദ്ഘാടനം ചെയ്തു. മാതൃശക്തി ജില്ലാ സഹപ്രമുഖ് ശോഭാ ശ്രീകുമാറിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വിഎച്ച്പി ജില്ലാ സെക്രട്ടറി വി.എന്‍. സജികുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ആര്‍എസ്എസ് ജില്ലാ സേവാ പ്രമുഖ് കെ. അശോക് കുമാര്‍, സരസ്വതി ശെല്‍വന്‍, ശ്രീജാ പ്രസാദ്, അമ്പിളി കാര്‍ത്തികേയന്‍ എന്നിവര്‍ പ്രസംഗിച്ചു. ദുര്‍ഗ്ഗാ വാഹിനി താലൂക്ക് ഭാരവാഹികളായി സജിതാ പി.സജി (ദുര്‍ഗ്ഗാ വാഹിനി പ്രമുഖ്), അശ്വതി ചന്ദ്രന്‍, അഞ്ജു ശ്രീകുമാര്‍, എം. അക്ഷര(സഹ ദുര്‍ഗ്ഗാവാഹിനി പ്രമുഖര്‍) എന്നിവരെ തിരഞ്ഞെടുത്തു.

പത്തനംതിട്ട - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick