ഹോം » പ്രാദേശികം » വയനാട് » 

ഒയിസ്‌ക- ജൈവപച്ചക്കറിത്തോട്ടം ജില്ലാതല ഉദ്ഘാടനം

June 13, 2017

കല്‍പ്പറ്റ: കൃഷിയിലൂടെ നന്മയിലേക്ക് എന്ന ആശയത്തെ മുന്‍നിര്‍ത്തി ഒയിസ്‌ക വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാര്‍ത്ഥികളുടെ വീടുകളിലുമായി നിര്‍മ്മിക്കുന്ന ജൈവപച്ചക്കറിത്തോട്ടം പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റ എം.സി.എഫ് പബ്ലിക് സ്‌കൂളില്‍ കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ. സി.കെ.ശശിന്ദ്രന്‍ നിര്‍വ്വഹിച്ചു. വയനാടിന്റെ കാര്‍ഷിക പാരമ്പര്യത്തെകുറിച്ചും വയനാട്ടിലെ മലനിരകളില്‍ നിന്നും ഉത്ഭവിക്കുന്ന നദികളെ കുറിച്ചും കുട്ടികളോട് സംവാദിച്ച സി.കെ.ശശീന്ദ്രന്‍ നമുക്കാവശ്യമായ പച്ചക്കറികള്‍ വീടുകളില്‍ തന്നെ ഉണ്ടാക്കാനും അത് അയല്‍പക്കക്കാരുമായി പങ്കിട്ട് ഒത്തൊരുമയോടെയും സ്‌നേഹ ത്തിന്റേയും സംസ്‌കാരം പുന:സൃഷ്ടിക്കുവാനും വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടു. തുടര്‍ന്നു നടന്ന ചടങ്ങില്‍ ഒയിസ്‌ക നട്ടുവളര്‍ത്തിയ പച്ചക്കറി തൈകള്‍ എം.സി.എഫ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും മറ്റ് സ്‌കൂളുകളില്‍ നിന്നുമെത്തിയ വിദ്യാര്‍ത്ഥികള്‍ ക്കുമായി വിതരണം ചെയ്തു. ഒയിസ്‌ക സൗത്ത് ഇന്ത്യ സെക്രട്ടറി തോമസ് തേവര, എം.സി.എഫ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ മുഹമ്മദ്, മികച്ച അസി.ഡയറക്ടര്‍ക്കുള്ള അവാര്‍ഡ് നേടിയ ലൗലി അഗസ്റ്റിന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കല്‍പ്പറ്റ ചാപ്റ്റര്‍ പ്രസിഡണ്ട് പ്രൊഫ. സിബിജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി ഷാജി തദ്ദേവൂസ് സ്വാഗതം പറഞ്ഞു.

Related News from Archive
Editor's Pick