ഹോം » പ്രാദേശികം » കോഴിക്കോട് » 

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം വികസനത്തിന് സമഗ്ര പദ്ധതി

June 13, 2017

കോഴിക്കോട്: കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിന്റെ വികസനത്തിന്ന് മൂന്ന് മാസത്തിനകം സമഗ്ര പദ്ധതി രൂപരേഖ തയ്യാറാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ട്രസ്റ്റിന്റെ ആദ്യ യോഗം തീരുമാനിച്ചു. ഇതിലേക്കായി ആര്‍ക്കിടെക്റ്റുമാരില്‍ നിന്നും പ്രൊപ്പോസലുകള്‍ ക്ഷണിക്കും. ഇവയില്‍ നിന്ന് മികച്ചത് വിദഗ്ദ്ധ സമിതി തെരഞ്ഞെടുക്കും. ഇതിനായുള്ള നടപടിക്രമങ്ങള്‍ ഏകോപിപ്പിക്കുന്നതിന് കിറ്റ്‌കോയെ ചുമതലപ്പെടുത്തും. ജില്ലാ പഞ്ചായത്ത് കാക്കൂരില്‍ നിര്‍മ്മിക്കാന്‍ ലക്ഷ്യമിട്ട പുനരധിവാസ കേന്ദ്രവും പദ്ധതിയില്‍ ഉള്‍പ്പെടുത്താനും തീരുമാനിച്ചു.
മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എം.കെ.രാഘവന്‍ എംപി, എംഎല്‍എമാരായ ഡോ. എം.കെ. മുനീര്‍, എ. പ്രദീപ്കുമാര്‍, വി.കെ.സി. മമ്മത്‌കോയ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി, ജില്ലാ കലക്ടര്‍ യു.വി. ജോസ്, ആശുപത്രി സൂപ്രണ്ട് ഡോ.എന്‍. രാജേന്ദ്രന്‍, ഡോ. സജിത് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കോഴിക്കോട് - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick