ഹോം » പ്രാദേശികം » കോഴിക്കോട് » 

മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണം: കെ സുരേന്ദ്രന്‍

June 13, 2017

ബാലുശ്ശേരി: കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നതായി മുഖ്യമന്ത്രി തന്നെ സമ്മതിക്കുന്ന സാഹചര്യത്തില്‍ ആഭ്യന്തര വകുപ്പ് സ്ഥാനത്ത് തുടരാന്‍ പിണറായി വിജയന് അവകാശമില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ പറഞ്ഞു. ബാലുശ്ശേരിയില്‍ സിപഎമ്മുകാര്‍ തകര്‍ത്ത ആര്‍എസ്എസ് താലൂക്ക് കാര്യാലയവും ബിജെപി നിയോജകമണ്ഡലം സമിതി ഓഫീസും സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരത്തേയും കോഴിക്കോട്ടേയും പാര്‍ട്ടി ഓഫീസുകള്‍ അക്രമിച്ചവരെ പിടികൂടാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ആഭ്യന്തര വകുപ്പിന്റെ പരാജയമാണ് ഇത് സൂചിപ്പിക്കുന്നത്. ഒരു മുഖ്യമന്ത്രി എന്ന നിലയിലേക്ക് പിണറായി ഇനിയും ഉയര്‍ന്നിട്ടില്ലെന്നും പാര്‍ട്ടി നേതാവിന്റെ പണിയാണ് മുഖ്യമന്ത്രി കസേരയിലിരുന്നു അദ്ദേഹം ചെയ്യുന്നതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Related News from Archive

Editor's Pick