ഹോം » പ്രാദേശികം » കോഴിക്കോട് » 

കൊട്ടിയൂരിലേക്ക് ഇളനീര്‍കാവ് യാത്ര പുറപ്പെട്ടു

June 13, 2017

കുറ്റിയാടി: കുറ്റിയാടി മേഖലയിലെ വിവിധ സ്ഥലങ്ങളിലെ കഞ്ഞിപ്പുരകളില്‍ നിന്നും ഇളനീര്‍ കാവുകളും ജാതിയൂരില്‍ നിന്ന് എണ്ണയും തണ്ടാന്മാരുടെ നേതൃത്വത്തില്‍ കൊട്ടിയൂരിലേക്ക് യാത്രപുറപ്പെട്ടു. ഇന്നലെ രാവിലെ ഏഴ് മണിയോടുകൂടി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ആയടത്തില്‍ തറവാട്ടില്‍ നിന്ന് ചന്തുനായര്‍ കാരണവരും മകന്‍ ഗോപിയുടെയും നേതൃത്വത്തില്‍ ചെമ്പുകുടത്തില്‍ എണ്ണ നിറയ്ക്കുകയും, ചെമ്പ്കുടം എണ്ണതണ്ടാന്‍ ചാമക്കാലയില്‍ കണാരന് കൈമാറുകയും ചെയ്തു. ഇതിന് ശേഷം വാദ്യഘോഷങ്ങളോടെ ഓംകാരം ജപിച്ച് ഇളനീര്‍കാവുകള്‍ തോളിലേറ്റി കാല്‍നടയായി കൊട്ടിയൂരിലേക്ക് പുറപ്പെട്ടു. തൊട്ടടുത്തത ചക്കുരംകുളം കിരാതക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിന് ശേഷമാണ് യാത്രപുറപ്പെട്ടത്.
കഴിഞ്ഞ 45 ദിവസക്കാലമായി വിവിധ കഞ്ഞിപ്പുരകളില്‍ വ്രതമനുഷ്ഠിച്ചിരുന്നവരാണ് ഇന്നലെ യാത്രപുറപ്പെട്ടത്. കാല്‍നടയായി പോകുന്ന ഇളനീര്‍കാവ് ഭക്തന്മാര്‍ വിവിധ സ്ഥലങ്ങളില്‍ തങ്ങി 16ന് ഇളനീര്‍കാവുകളും എണ്ണതണ്ടാന്റെ നേതൃത്വത്തിലുള്ള എണ്ണയും കൊട്ടിയൂരില്‍ എത്തിച്ചേരും. 17ന് എണ്ണ അഭിഷേകത്തന് ശേഷം ഇളനീരാട്ടവും ഭഗവാന് സമര്‍പ്പിക്കും.
ജാതിയൂര്‍ മഠം ശിവക്ഷേത്രത്തില്‍ നിന്നുള്ള അഗ്നി നേരത്തെ കൊണ്ടുപോയിരുന്നു. ഈ അഗ്നിയാണ് കൊട്ടിയൂര്‍ ഉത്സവത്തിന് തെളിയിക്കുന്നത്.പാരമ്പര്യ അവകാശികളായ തേടന്‍വിരിയര്‍ അഗ്നിയും ചാമക്കാലയില്‍ കണാരന്‍ തണ്ടാന്‍ എണ്ണയുമാണ് ജാതിയൂര്‍ മഠത്തില്‍ നിന്ന് കൊണ്ടുപോകുന്നത്.

കോഴിക്കോട് - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick