ഹോം » പ്രാദേശികം » കോഴിക്കോട് » 

ബാലുശ്ശേരി അക്രമം: രണ്ട് ഡിവൈഎഫ്‌ഐക്കാര്‍ അറസ്റ്റില്‍

June 13, 2017

ബാലുശ്ശേരി: ആര്‍എസ്എസ് ബാലുശ്ശേരി താലൂക്ക് കാര്യാലയം തകര്‍ത്ത സംഭവത്തില്‍ രണ്ട് ഡിവൈഎഫ്‌ഐക്കാര്‍ അറസ്റ്റില്‍. തുരുത്യാട് തൂണന്‍കണ്ടി അതുല്‍ (21), തുരുത്യാട് കല്ലിലകത്തൂട്ട് അക്ഷയ് (21) എന്നിവരെയാണ് ബാലുശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ ഇവരെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു.
അക്രമ സംഭവങ്ങളുമായി ഇതുവരെ റിമാന്റിലായവരുടെ എണ്ണം പതിനൊന്നായി. സമാധാനത്തിന് സര്‍വ്വകക്ഷി യോഗം ആഹ്വാനം ചെയ്തിട്ടുണ്ടെങ്കിലും പാര്‍ട്ടി ഓഫീസുകള്‍ക്കുള്ള പോലീസ് കാവല്‍ തുടരുകയാണ്.

കോഴിക്കോട് - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick