പേട്ട: പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയില്‍ കടകംപളളിയില്‍ 150 കുടുംബങ്ങള്‍ക്ക് ഭവന നിര്‍മ്മാണത്തിനുളള നടപടികള്‍ പൂര്‍ത്തിയായി. നഗരസഭ കൗണ്‍സില്‍ ഹാളില്‍ നടന്ന അദാലത്തിലാണ് അവസാനഘട്ട പരിശോധന നടന്നത്. ആനയറ, അണമുഖം,ഒരുവാതില്‍ക്കോട്ട തുടങ്ങിയ പ്രദേശങ്ങളില്‍ അക്ഷയശ്രീ കടകംപളളി സേവാ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനത്തിലാണ് അപേക്ഷകരെ കണ്ടെത്തിയത്. തുടര്‍ന്ന് സേവാകേന്ദ്രം വഴി ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടത്തി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി. അക്ഷയശ്രീ ജില്ലാ സെക്രട്ടറി ജയരാജീവ്, പ്രവര്‍ത്തകരായ കവിത സുബാഷ്, കിഴക്കതില്‍ രാജേഷ്, വി.എസ്. മണികണ്ഠന്, ജി. അനില്‍, സുരേഷ്കുമാര്‍,പ്രദീപ്,ശ്രീകുമാര്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: