കല്ലമ്പലം: വര്‍ക്കല ചാത്തന്നൂര്‍ മണ്ഡലങ്ങളെ തമ്മില്‍ വേര്‍തിരിക്കുന്ന കിഴക്കനേല ജംഗ്ഷനില്‍ ബിജെപി ധര്‍ണ നടത്തി. ഇരുവശങ്ങളിലേയ്ക്ക് പോകുന്ന റോഡില്‍ ദിശാബോര്‍ഡ് സ്ഥാപിക്കാത്തതുമൂലം പ്രദേശത്ത് വാഹന അപകടം നിത്യസംഭവം ആകുന്നു. ഇവിടെ ഡിവൈഡറും സ്ഥാപിക്കപ്പെട്ടില്ല. സ്ട്രീറ്റ് ലൈറ്റോ ഹൈമാസ്ക്ക് ലൈറ്റോ ഇല്ല. വാഹനാപകടം ഇവിടെ പതിവാകുന്നു. ദിശാബോര്‍ഡും ഡിവൈഡറും സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ബിജെപിയുടെ നേതൃത്വത്തില്‍ സായാഹ്ന ധര്‍ണ . ബിജെപി സംസ്ഥാന സമിതി അംഗം ആലംങ്കോട് ദാനശീലന് ധര്‍ണ ഉദ്ഘാടനം ചെയ്തു. ഒപ്പുശേഖരണത്തിന്റെ ഉദ്ഘാടനം കര്‍ഷകമോര്‍ച്ച സംസ്ഥാനസമിതി അംഗം മുരളീധരന്‍നായര്‍ നിര്‍വഹിച്ചു. ബിജെപി വര്‍ക്കല മണ്ഡലം വൈസ് പ്രസിഡന്റ് പൈവേലിക്കോണം ബിജുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ നേതാക്കളായ അഡ്വ. അനീഷ്, സുരേഷ്ബാബു, ഇലങ്കം സജി, രാജീവ്, നാവായിക്കുളം നിസാം, അശോകന് തുടങ്ങിയവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: