ഹോം » ലോകം » 

ലണ്ടനില്‍ ഫ്ലാറ്റ് സമുച്ചയത്തില്‍ വന്‍ അഗ്നിബാധ; 30 പേര്‍ക്ക് പരിക്ക്

വെബ് ഡെസ്‌ക്
June 14, 2017

ലണ്ടൻ: പടിഞ്ഞാറൻ ലണ്ടനിലെ 27 നിലകളുള്ള ഫ്ലാറ്റിന്​ തീപിടിച്ചു. അപകടത്തെ തുടര്‍ന്ന് പരിക്കേറ്റ 30ഓളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരുന്നൂറോളം അഗ്നി ശമന യുണിറ്റുകൾ സ്ഥലത്തെത്തി രക്ഷാ​പ്രവർത്തനം തുടരുന്നു.

ഇന്ത്യന്‍ സമയം രാത്രി 12 മണിയോടെയാണ് തീപിടിത്തമുണ്ടായത്. 27 നിലകളുള്ള ടവര്‍ പൂര്‍ണ്ണമായും കത്തിയിട്ടുണ്ട്. ടവറിന്റെ രണ്ടാം നിലയില്‍ നിന്നാണ് തീപടര്‍ന്നതെന്നും നിരവധി പേർ ഫ്ലാറ്റിനുള്ളിൽ കുടുങ്ങിയിട്ടുണ്ടെന്നും ദൃസാക്ഷികള്‍ പറയുന്നു.  തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

Related News from Archive
Editor's Pick