ഹോം » ലൈവ് സ്റ്റൈല്‍ » വെബ്‌ സ്പെഷ്യല്‍

കുട്ടികളിലെ പൊണ്ണത്തടി: ഇന്ത്യ രണ്ടാമത്

വെബ് ഡെസ്‌ക്
June 14, 2017

 ചൈനകഴിഞ്ഞാല്‍ പൊണ്ണത്തടിയുളള കുട്ടികള്‍ എറ്റവും കൂടുതല്‍ ഇന്ത്യയിലെന്ന് പഠനം. രാജ്യത്തെ 14.4 ദശലക്ഷം കുട്ടികള്‍ക്ക് അമിതഭാരമുണ്ട്. ആഗോളതലത്തില്‍ 200 കോടി കുട്ടികളും മുതിര്‍ന്നവരും അമിത ഭാരം മൂലമുളള ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നതായാണ് ഗവേഷകരുടെ കണ്ടെത്തല്‍. അമിതവണ്ണം മൂലം രോഗബാധിതരായി മരണപ്പെടുന്നവരുടെ എണ്ണവും കൂടിവരുന്നു.

2015-ല്‍ മാത്രം പൊണ്ണത്തടിമൂലം മരണപ്പെട്ടവര്‍ 4 ദശലക്ഷമാണ്. അമേരിക്കയില്‍ കൗമാരക്കാരിലും കുട്ടികളിലും പൊണ്ണത്തടിയുളളവര്‍ 13 ശതമാനമാണ്. ഈജിപ്തില്‍ ഇത് 35 ശതമാനമാണ്. ബംഗ്ലാദേശിലും വിയറ്റ്‌നാമിലുമാണ് ഏറ്റവും കുറവ്- ഒരു ശതമാനം.

1980 മുതല്‍ 2015 വരെയുളള കാലയളവില്‍ 195 രാജ്യങ്ങളിലായാണ് പഠനം നടത്തിയത്. വിവിധ ശരീരഭാഗങ്ങളെ ബാധിക്കുന്ന രോഗങ്ങളും അമിതവണ്ണവും തമ്മിലുളള ബന്ധവും ഗവേഷകര്‍ പഠനവിധേയമാക്കിയിരുന്നു. 2015-ല്‍ ലോകത്താകമാനം 30 ശതമാനം പേരെയാണ് അമിതവണ്ണം ദോഷകരമായി ബാധിച്ചത്. ‘ദ ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസി’നിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Related News from Archive
Editor's Pick