ഹോം » പ്രാദേശികം » കൊല്ലം » 

പോലീസ്‌സ്റ്റേഷന്‍ കൊതുകിന് താവളം

June 14, 2017

ചാത്തന്നൂര്‍: പല കേസുകളിലായി വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിടുന്ന വാഹനങ്ങളില്‍ ഏറിയപങ്കും ഇരുചക്രവാഹനങ്ങളാണ്. ഉടമസ്ഥര്‍ അന്വേഷിച്ച് എത്താത്ത മിക്ക വാഹനങ്ങളും വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഉടമസ്ഥരെ അറിയിച്ചതിന് ശേഷം ആക്രിയായി കണക്കാക്കി ലേലത്തില്‍ വില്‍ക്കാറാണ് പതിവ്.
മിക്ക സ്റ്റേഷനുകളിലും വര്‍ഷങ്ങള്‍ പഴക്കമുള്ള വാഹനങ്ങള്‍ കുന്നുകൂടി കിടപ്പുണ്ട്. പുറത്ത് കൂട്ടിയിട്ടിരിക്കുന്ന ഇവയില്‍ വെള്ളം കെട്ടിനിന്ന് കൊതുകുകള്‍ പെരുകുകയാണ്. പാരിപ്പള്ളി സ്റ്റേഷനില്‍ എസ്‌ഐ അടക്കം എട്ട് പോലീസുകാര്‍ക്ക് ഡെങ്കിപ്പനി പിടിപെട്ടിരുന്നു. മഴക്കാലമായതിനാല്‍ പകര്‍ച്ചപ്പനികള്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യം വളരെ കൂടുതലാണ്. കൊതുക്— നിര്‍മ്മാര്‍ജ്ജനത്തിന്റ ഭാഗമായുള്ള നടപടികളില്‍ ഇത് കൂടി പരിഗണിക്കണം എന്ന ആവശ്യം ഉയരുന്നു.

കൊല്ലം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick