ഹോം » പ്രാദേശികം » മലപ്പുറം » 

നെടുങ്കയം കോളനിയിലേക്ക് ആനവണ്ടി എത്തി

June 14, 2017

കരുളായി: നെടുങ്കയം കോളനി നിവാസികള്‍ക്ക് കാടിന് പുറത്തേക്ക് യാത്ര ചെയ്യാന്‍ ഇനി ഓട്ടോയും ടാക്‌സിയും വേണ്ട.
നാടുകാണിക്കാന്‍ നാട്ടിലെ ആനവണ്ടിയെത്തി. നെടുങ്കയം-പെരിന്തല്‍മണ്ണ കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ആരംഭിച്ചു. വര്‍ഷങ്ങളായി കോളനിയിലെ ജനങ്ങളുടെ ആവശ്യമായിരുന്നു ബസ് ആരംഭിക്കുകയെന്നത്.
കോളനിക്ക് സമീപം നടന്ന ചടങ്ങില്‍ കരുളായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.അസൈനാര്‍ ബസ് സര്‍വീസ് ഉദ്ഘാടനം ചെയ്യ്തു. കെഎസ്ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡംഗം ആലിസ് മാത്യു അധ്യക്ഷത വഹിച്ചു. പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.പി.മോഹനചന്ദ്രന്‍,
കെഎസ്ആര്‍ടിസി തൃശൂര്‍ സോണല്‍ ഓഫീസര്‍ സിബി ലാല്‍, ഡിടിഒ എ.പി.രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
സര്‍വീസ് നടത്തുന്നതിന്റെ മുന്നോടിയായി കെഎസ്ആര്‍ടിസി പരീക്ഷണ ഓട്ടം നടത്തിയിരുന്നു.
രാവിലെ 7.30ന് നിലമ്പൂരില്‍ നിന്നും പുറപ്പെട്ട് 8.15ന് നെടുങ്കയത്തെത്തും തുടര്‍ന്ന് 8.30ന് നെടുങ്കയത്ത് നിന്നും പെരിന്തല്‍മണ്ണയിലേക്ക് പുറപ്പടും. ഉച്ചയ്ക്ക് 12.10ന് നിലമ്പൂരില്‍ നിന്നും പുറപ്പെട്ട് 12.55ന് നെടുങ്കയത്തെത്തും. 1.35ന് നെടുങ്കയത്ത് നിന്നും പെരിന്തല്‍മണ്ണയിലേക്ക് പുറപ്പെടും.
വൈകിട്ട് 5.05ന് നിലമ്പൂരില്‍ നിന്നും പുറപ്പെടുന്ന ബസ് 5.50ന് നെടുങ്കയത്തെത്തും ആറു മണിക്ക് നെടുങ്കയത്ത് നിന്ന് അവസാന ട്രിപ്പ് പെരിന്തല്‍മണ്ണയിലേക്ക് പുറപ്പെടും.

മലപ്പുറം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick