റഷീദിന്റെ സത്യസന്ധതക്ക് 916 തിളക്കം; കളഞ്ഞുകിട്ടിയ സ്വര്‍ണ്ണാഭരണം ഉടമക്ക് കൈമാറി

Wednesday 14 June 2017 2:30 pm IST

കുറ്റിപ്പുറം: റഷീദിന്റെ സത്യസന്ധതക്ക് 916 തിളക്കം. കുറ്റിപ്പുറം സ്വദേശി റഷീദ് കൂലിപ്പണിചെയ്താണ് കുടുംബം പുലര്‍ത്തുന്നത്. തനിക്ക് കളഞ്ഞുകിട്ടിയ രണ്ടര പവനോളം വരുന്ന സ്വര്‍ണ്ണാഭരണം ഉടമക്ക് തിരിച്ചുനല്‍കി സമൂഹത്തിന് തന്നെ മാതൃകയായിരിക്കുകയാണ് ഈ യുവാവ്. വഴിയാത്രക്കിടെയാണ് റഷീദിന് സ്വര്‍ണ്ണാഭരണം വീണു കിട്ടിയത്. ഉടന്‍തന്നെ അത് വളാഞ്ചേരി പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. പൈങ്കണ്ണൂര്‍ സ്വദേശി ഷിഫാനത്തിന്റെ കുട്ടിയുടെ ആഭരണയിരുന്നു ഇത്. റഷീദിലൂടെ അത് തിരിച്ചുകിട്ടിയപ്പോള്‍ ഷിഫാനത്തിന്റെ കുടംബവും സന്തോഷത്തിലായി. ഷിഫാനത്തിന്റെ മകന്‍ വളാഞ്ചേരി എസ്‌ഐ സി.ബഷീറിന്റെ സാന്നിധ്യത്തില്‍ ആഭരണം ഏറ്റുവാങ്ങി.