ഹോം » സിനിമ » 

സന്തോഷ് പണ്ഡിറ്റിനെ അഭിനന്ദിച്ച് യുവതാരം അജു

വെബ് ഡെസ്‌ക്
June 14, 2017

സന്തോഷ് പണ്ഡിറ്റിന്റെ നല്ല മനസ്സിനെ അഭിനന്ദിച്ച് യുവതാരം അജു വര്‍ഗ്ഗീസ് രംഗത്തെത്തി. പാലക്കാട് ഗോവിന്ദപുരം അംബേദ്കര്‍ കോളനി സന്ദര്‍ശിച്ച പണ്ഡിറ്റിന്റെ വീഡിയോ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ അജു പങ്കുവെച്ചു. അതിയായ ബഹുമാനം തോന്നുന്നു, നിങ്ങളൊരു മാതൃകയാണെന്നും അജു കുറിച്ചു.

കഴിഞ്ഞ ദിവസമാണ് കോളനിയില്‍ പണ്ഡിറ്റ് എത്തിയത്. കോളനി നിവാസികള്‍ക്കുള്ള ഭക്ഷണ സാധനങ്ങളും, കുട്ടികള്‍ക്ക് പഠനോപകരണങ്ങളും, ഫീസും കൈമാറിയാണ് പണ്ഡിറ്റ് മടങ്ങിയത്. കഴിഞ്ഞ ഓണത്തിന് അട്ടപ്പാടിയിലെ ഊരിലും പണ്ഡിറ്റ് സഹായവുമായി എത്തിയിരുന്നു.

Related News from Archive

Editor's Pick