കമ്പളക്കാട് ടൗണ്‍ മാലിന്യത്താല്‍ പൊറുതി മുട്ടുന്നു

Wednesday 14 June 2017 6:46 pm IST

കമ്പളക്കാട് :കമ്പളക്കാട് ടൗണ്‍ മാലിന്യത്താല്‍ പൊറുതി മുട്ടുന്നു .മഴ ശക്തമായതോടെ മാലിന്യപ്രശ്‌നം രൂക്ഷമായികൊണ്ടിരിക്കുകയാണ്. ടൗണിലെ മാലിന്യം നീക്കംചെയ്യാനുള്ള യാതൊരു നടപടികളും പഞ്ചായത്തിന്റെ ഭാഗത്തുന്നിന്നും ഇതുവരെ ഉണ്ടായിട്ടില്ല.റോഡ് പണികഴിഞ്ഞ ശേഷം ഇപ്പോഴാണ് ഓവുചാലിന്റെ പണി ആരംഭിച്ചത്. ശക്തമായ ഒരു മഴ പെയ്താല്‍ ടൗണിലെ മാലിന്യങ്ങളെല്ലാം തന്നെ ഒരുസ്ഥലത്ത് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുള്ള മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യാന്‍ യാതൊരു രക്ഷയുമില്ലാതെ വ്യാപാരികള്‍ കഷ്ടപെടുകയാണ്. എത്രയും വേഗം ടൗണിലെ മാലിന്യ നിര്‍മാര്‍ജനത്തിനായി ഒരു വഴി അധികൃതര്‍ കണ്ടെത്തണമെന്നാണ് നാട്ടുകാരുടേയും വ്യാപാരികളുടേയും ശക്തമായ ആവശ്യം.