ഹോം » പ്രാദേശികം » വയനാട് » 

 കര്‍ഷക വയോജന വേദിയുടെ കലക്ടറേറ്റ് മാര്‍ച്ച്

June 14, 2017

കല്‍പ്പറ്റ: കര്‍ഷക വയോജന വേദി കലക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. കര്‍ഷകരുടെ പെന്‍ഷന്‍ കുടിശ്ശിക കഴിഞ്ഞ നാലുമാസമായി മുടങ്ങിക്കിടക്കുന്നതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. ഹരിത സേന സംസ്ഥാന പ്രസിഡന്റ് അഡ്വ. വി ടി പ്രതീഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. വയോജനവേദി ജില്ലാ പ്രസിഡന്റ് സി യു ചാക്കോ അധ്യക്ഷത വഹിച്ചു. എല്ലാ ഭരണകൂടങ്ങളും അവരെ നിയന്ത്രിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളും കര്‍ഷകരെ പരിഗണിക്കുന്ന കേവലം തിരഞ്ഞെടുപ്പ് വേളകളില്‍ മാത്രമാണ്. വോട്ടു നേടി അധികാരത്തിലെത്തിയാല്‍ അവര്‍ കര്‍ഷകരെ പാടെ മറന്നു പോകുന്നു. കൂടാതെ കര്‍ഷകരെ പരമാവധി ദ്രോഹിക്കുന്ന അവസ്ഥയാണുള്ളത്. ഭരണകൂടങ്ങളും ഉദ്യോഗസ്ഥരും സംഘടിത വ്യവസായികളും ചേര്‍ന്ന് അവരുടെ ജീവിത സൗകര്യങ്ങളും സാമ്പത്തിക അടിത്തറയും ഭദ്രമാക്കുന്നതല്ലാതെ കര്‍ഷകരെ തിരിഞ്ഞു നോക്കുന്നില്ലെന്നും വയോജന വേദി കുറ്റപ്പെടുത്തി. കര്‍ഷക പെന്‍ഷന്‍ ജീവനക്കാരുടേതിന് തുല്യമായി ഏകീകരിക്കുക, എല്ലാ കര്‍ഷകര്‍ക്കും 55 വയസ് കഴിഞ്ഞാല്‍ മാനദണ്ഡങ്ങളില്ലാതെ 6000 രൂപ പെന്‍ഷന്‍ നല്‍കുക എന്നീ ആവശ്യങ്ങളും വയോജന വേദി ഉന്നയിച്ചു. എല്ലാ കര്‍ഷകര്‍ക്കും ഒരു ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷ്വറന്‍സ് നല്‍കുക, വാര്‍ധക്യം ബാധിച്ച കര്‍ഷകരുടെ കാര്‍ഷിക ലോണ്‍ എഴുതി തള്ളുക, പെന്‍ഷന്‍ അനന്തരാവകാശികള്‍ക്കും തുടര്‍ന്നു നല്‍കുക എന്നിവയും സമരക്കാര്‍ ഉന്നയിച്ചു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Related News from Archive
Editor's Pick