ഹോം » ലോകം » 

ചാവേര്‍ ആക്രമണത്തില്‍ 9 പേര്‍ മരിച്ചു

പ്രിന്റ്‌ എഡിഷന്‍  ·  June 15, 2017

കാണ്ഡഹാര്‍: അഫ്ഗാനിസ്ഥാനിലെ തെക്കന്‍ പ്രവിശ്യയിലെ ഹെല്‍മന്ദ് ചെക്ക്‌പോസ്റ്റില്‍ വിമത താലിബാന്‍ സംഘത്തിന്റെ ചാവേര്‍ ബോംബാക്രമണത്തില്‍ 9 പേര്‍ മരിച്ചു. ആക്രമണത്തില്‍ നിന്നും ആറിലധികം ഭീകരര്‍ പരിക്കുകളോടെ രക്ഷപ്പെട്ടതായും ഗാരോഷ്‌ക് ജില്ലാ തലവന്‍ മുഹമ്മദ് സലിം രോഹ്ദി പറഞ്ഞു.

അതേസമയം ആക്രമണത്തെക്കുറിച്ച് താലിബാന്‍ പ്രതികരിച്ചിട്ടില്ല. കമാന്‍ഡര്‍ മുല്ല റസൂളിന്റെ നേതൃത്വത്തില്‍ വിമത താലിബന്‍ സേന നിരവധി ഏറ്റുമുട്ടലുകള്‍ മുമ്പും നടത്തിയിട്ടുണ്ട്.

Related News from Archive
Editor's Pick