ഹോം » ഭാരതം » 

ബാലവേല നിരോധിക്കുമെന്ന് ഇന്ത്യ

പ്രിന്റ്‌ എഡിഷന്‍  ·  June 15, 2017

ജനീവ: ബാലവേലയ്ക്ക് നിരോധനം ഏര്‍പ്പെടുത്തുമെന്ന് ഇന്ത്യ ജനീവ കണ്‍വെന്‍ഷനില്‍ പ്രഖ്യാപിച്ചു. ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ കണ്‍വെന്‍ഷനിലാണ് ഇന്ത്യ നിലപാട് അറിയിച്ചത്.

രാജ്യത്ത് ബാലവേല ഇല്ലാതാക്കുന്നതിന് കേന്ദ്രം കര്‍ശന നിയമം കൊണ്ടുവരുമെന്നും കേന്ദ്ര തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയ കണ്‍വെന്‍ഷനില്‍ അറിയിച്ചു. പതിനാലു വയസിനു താഴെയുള്ള കുട്ടികളെക്കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നത് ബാലവേലയാണെന്നാണ് നിയമം. 14 മുതല്‍ 18 വയസുവരെ കൗമാരപ്രായമാണ്.

ബാലവേല ഇല്ലാതാക്കുന്നതിനായി ശഖ്തമായി ഇന്ത്യ പ്രവര്‍ത്തിക്കും. ബാലവേലയില്‍ നിന്ന് മോചിപ്പിക്കുന്ന കുട്ടികളെ പുനഃരധിവസിപ്പിക്കുന്നതിനുള്ള നടപടിയും സ്വീകരിക്കും. 2030ല്‍ കേന്ദ്രം ലക്ഷ്യം വെയ്ക്കുന്ന സാമ്പത്തിക വളര്‍ച്ചയ്ക്ക് ബാലവേല തിരിച്ചടിയാവുമെന്നും ദത്താത്രേയ കൂട്ടിച്ചേര്‍ത്തു.

Related News from Archive
Editor's Pick