ഹോം » ലോകം » 

ഖത്തര്‍: നിലപാട് വ്യക്തമാക്കണമെന്ന് ഷെറീഫിനോട് സൗദി രാജാവ്

പ്രിന്റ്‌ എഡിഷന്‍  ·  June 15, 2017

ഇസ്ലാമാബാദ്: ‘നിങ്ങള്‍ ഞങ്ങള്‍ക്കൊപ്പമോ അതോ ഖത്തറിനൊപ്പമോ’ സൗദി രാജാവ് സല്‍മാന്‍, പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെറീഫിനോടാണ് ഈ ചോദ്യമുന്നയിച്ചത്. ഖത്തര്‍ പ്രതിസന്ധിക്ക് പരിഹാരത്തിനായി ഗള്‍ഫ് രാജ്യങ്ങളില്‍ സന്ദര്‍നം നടത്തുന്നതിനിടയില്‍ ജെദ്ദയില്‍ നടന്ന കൂടിക്കാഴ്ചയിലാണ് സൗദി രാജാവ് പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയോട് നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടത്.

നയതന്ത്ര ചര്‍ച്ചക്കിടെ മധ്യേഷ്യയിലെ പ്രതിസന്ധി പരിഹരിക്കുന്ന പ്രശ്‌നം ഷെറീഫ് ഉന്നയിച്ചപ്പോഴാണ് നിലപാട് നിലപാട് വ്യക്തമാക്കാന്‍ സൗദി രാജാവ് ആവശ്യപ്പെട്ടതെന്ന് ദി എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഭീകരരെ പിന്തുണക്കുന്ന ഖത്തറിനോടും മറ്റ് ഗള്‍ഫ് രാജ്യങ്ങളോടും വളരെ ബുദ്ധിപൂര്‍വ്വമാണ് പാക്കിസ്ഥാന്‍ ഇടപ്പെട്ടത്. എന്നാല്‍ സൗദിയുടെ ചോദ്യം പാക്കിസ്ഥാനെപ്രശ്‌നത്തിലാക്കി. തങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്ന് സൗദി ആവശ്യപ്പെടുകയും ചെയ്തു. പാക്കിസ്ഥാന്‍ ആര്‍ക്കെങ്കിലും ഒപ്പം നിന്നാല്‍ അത് മുസ്ലിങ്ങള്‍ക്കിടയില്‍ വിഭജനമുണ്ടാക്കുമെന്നും പത്രം പറയുന്നു.

കരസേനാ തലവന്‍ ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വക്കൊപ്പമാണ് ഷെറീഫ് സൗദിയിലെത്തിയത്. പ്രശ്‌നപരിഹാരത്തിനായി പുറപ്പെട്ട പാക്കിസ്ഥാന്‍ സൗദിയുടെ നിലപാടോടെ കുഴപ്പത്തിലായിരിക്കുകയാണ്.

Related News from Archive
Editor's Pick