ഹോം » വാണിജ്യം » 

ഹ്രസ്വകാല കാര്‍ഷിക വായ്പാ പദ്ധതി കര്‍ഷകര്‍ക്ക് ആശ്വാസമേകും

പ്രിന്റ്‌ എഡിഷന്‍  ·  June 15, 2017

ന്യൂദല്‍ഹി: കര്‍ഷകര്‍ക്കുള്ള വായ്പയുടെ പലിശ ഇളവ് പദ്ധതി തുടരാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത് രാജ്യത്തെ കര്‍ഷര്‍ക്ക് നിരവധി സാധ്യതകളാണ് തുറന്നിടുന്നത്.
2017-18 ല്‍ മൂന്നു ലക്ഷം രൂപ വരെ ഹ്രസ്വകാല കാര്‍ഷിക വായ്പ എടുക്കുന്ന കര്‍ഷകരില്‍ കൃത്യമായി തിരിച്ചടയ്ക്കുന്ന എല്ലാവര്‍ക്കും ഒരു വര്‍ഷത്തേയ്ക്ക് 5 ശതമാനം പലിശ ഇളവ് നല്‍കും.

ഫലത്തില്‍ കര്‍ഷകര്‍ക്ക് നാലു ശതമാനം പലിശ മാത്രം നല്‍കിയാല്‍ മതി. വായ്പാ തിരിച്ചടവില്‍ വീഴ്ച വരുത്തുന്ന ഹ്രസ്വകാല കാര്‍ഷിക വായ്പ എടുക്കുന്ന കര്‍ഷകര്‍ രണ്ടു ശതമാനത്തിന്റെ പലിശയിളവിന് മാത്രമേ അര്‍ഹതയുണ്ടാകൂ. വിളവെടുപ്പിനു ശേഷം തങ്ങളുടെ ഉല്‍പ്പങ്ങള്‍ സംഭരിക്കാന്‍ 9 ശതമാനം നിരക്കില്‍ വായ്പയെടുക്കേണ്ടി വരുന്ന ചെറുകിട, നാമമാത്ര കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കാന്‍ 2 ശതമാനം പലിശയിളവ് ലഭ്യമാക്കും. ഫലത്തില്‍ ആറ് മാസ കാലത്തേയ്ക്ക് 7 ശതമാനമായിരിക്കും അവരുടെ പലിശ നിരക്ക്.

പ്രകൃതി ദുരന്തങ്ങള്‍ കാരണം ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കാന്‍ പുനക്രമീകരിച്ച തുകയില്‍ ആദ്യ വര്‍ഷം സര്‍ക്കാര്‍ 2 ശതമാനം പലിശയിളവ് നല്‍കും.

Related News from Archive
Editor's Pick