ഹോം » പ്രാദേശികം » ആലപ്പുഴ » 

പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി കേന്ദ്ര തൊഴില്‍ പരിശീലന കേന്ദ്രം

June 15, 2017

അമ്പലപ്പുഴ: പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി അമ്പലപ്പുഴയില്‍ കേന്ദ്രസര്‍ക്കാരിന് കീഴില്‍ തൊഴില്‍ പരിശീലന കേന്ദ്രം പ്രവര്‍ത്തിക്കുന്നു.
പ്രധാനമന്ത്രി കൗശിക് വികാസ് യോജന സെന്ററിന്റെ കീഴില്‍ അമ്പലപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന തയ്യല്‍ പരിശീലന കേന്ദ്രമാണ് പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ഇതിന്റെ ബോര്‍ഡ് സ്ഥാപിച്ചത്. കഴിഞ്ഞ ആറുമാസം മുമ്പാണ് അമ്പലപ്പുഴ എസ്ബിഐയുടെ സമീപം സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്.
നിലവില്‍ മൂന്നര മാസ കോഴ്‌സില്‍ 120 പേര്‍ക്കാണ് പരിശീലനം. പരീശീലനത്തിന് എത്തുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഗ്രാന്റും നല്‍കും. നിലവില്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ജന്‍ ഔഷധികേന്ദ്രം, കൗശിക വികാസ് സെന്ററുകള്‍ എന്നിവ പ്രവര്‍ത്തിക്കുന്നത് പ്രധാനമന്ത്രിയുടെചിത്രത്തോടു കൂടിയ ബോര്‍ഡുവച്ചാണ്.
എന്നാല്‍ അമ്പലപ്പുഴയില്‍ മാത്രമാണ് പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി പരിശീലന കേന്ദ്രം പ്രവര്‍ത്തിക്കുന്നതിനെതിരെ വരും ദിവസങ്ങളില്‍ പ്രതിഷേധമുയരും.

Related News from Archive
Editor's Pick