ഹോം » പ്രാദേശികം » ആലപ്പുഴ » 

അമ്പലപ്പുഴ-തുറവൂര്‍ പാത ഇരട്ടിപ്പിക്കലിന് ടെന്‍ഡര്‍ ഉടന്‍

June 15, 2017

ആലപ്പുഴ: തീരദേശപാതയിലെ അമ്പലപ്പുഴ മുതല്‍ തുറവൂര്‍ വരെയുള്ള റെയില്‍പാത ഇരട്ടിപ്പിക്കാനുള്ള ടെന്‍ഡര്‍ ഉടന്‍ റെയില്‍വേ പുറപ്പെടുവിക്കും. ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കാന്‍ റെയില്‍വേ ബോര്‍ഡ് തത്വത്തില്‍ അംഗീകാരം നല്‍കിയതായി ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ വസിഷ്ഠ് ജോഹരി കെ.സി. വേണുഗോപാല്‍ എംപിയെ അറിയിച്ചു. പാത ഇരട്ടിപ്പിക്കല്‍ വൈകുന്നതിനു കാരണം സംസ്ഥാന സര്‍ക്കാരിന്റെ കാര്യക്ഷമതയില്ലായ്മയാണു കാരണമെന്നു ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ അറിയിച്ചതായി എംപി പറഞ്ഞു. തിരുവനന്തപുരം റെയില്‍വേ ഡിവിഷനില്‍ പുതിയ 75 കോച്ചുകള്‍ അനുവദിക്കുമെന്നും അറിയിച്ചു.

Related News from Archive
Editor's Pick