ഹോം » പ്രാദേശികം » ഇടുക്കി » 

കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞു

June 14, 2017

കട്ടപ്പന: കട്ടപ്പന സ്‌കൂള്‍കവലക്ക് സമീപം മാരുതി ആള്‍ട്ടോകാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞു. ഇന്നലെ രാവിലെ 8.45 ഓടെ സ്‌കൂള്‍ കവല ജ്യോതിസ് പള്ളിക്ക് സമീപമാണ് അപകടം ഉണ്ടായത്. വലിയകണ്ടം സ്വദേശി ഒരപ്പൂഴിക്കല്‍ ഷാജി ജോസഫിന്റെ കാറാണ് അപകടത്തില്‍ പെട്ടത്. വാഹനത്തില്‍ ഉണ്ടായിരുന്ന ഷാജിയും ഭാര്യയും കുട്ടിയും പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. നിയന്ത്രണം വിട്ട കാര്‍ സമീപത്തെ മണ്‍ തിട്ടയില്‍ ഇടിച്ച് റോഡിലേക്ക് തലകീഴായി മറിയുകയായിരുന്നു. സാധാരണ സ്‌കൂള്‍ സമയത്ത് ഏറെ തിരക്ക് അനുഭവപ്പെടുന്ന സ്‌കൂള്‍കലയില്‍ അപകട സമയത്ത് ആളുകള്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു.

ഇടുക്കി - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick