കാട്ടാക്കട: സിവില്‍ കേസ് നിലനില്‍ക്കുന്ന വസ്തുവില്‍ നിന്ന മരം പഞ്ചായത്ത് മുറിച്ചതായി വീട്ടമ്മയുടെ പരാതി. കാട്ടാക്കട പഞ്ചായത്തിലെ ചന്ദ്രമംഗലം വാര്‍ഡില്‍ കടയറ വിളാകത്തു പുത്തന്‍ വീട്ടില്‍ നാദിറ ബീവിയാണ് ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.
സമീപവാസിയുടെ വീടിനു ഭീഷണി എന്ന പരാതിയിലാണ് മരം മുറിച്ചു നീക്കിയതെന്ന് ഇവര്‍ ആരോപിക്കുന്നു. മരം വീണ് വീടിന് നാശം ഉണ്ടായി എന്നും ഇവര്‍ പരാതിയില്‍ പറയുന്നു.
താനും, വൃദ്ധമാതാവും പത്താം ക്ലാസുകാരനായ മകനും മാത്രമാണ് മണ്‍കട്ട കെട്ടിയുണ്ടാക്കിയ ഒറ്റമുറി വീട്ടില്‍ കഴിയുന്നത്. തങ്ങള്‍ക്ക് യാതൊരു വിധ നോട്ടീസും നല്‍കാതെ അനധികൃതമായി മരം മുറിച്ച പഞ്ചായത്ത് അധികൃതര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും, തങ്ങളുടെ വീട് പുനര്‍നിര്‍മ്മിച്ച് നല്‍കണം എന്നുമാണ് കുടുംബത്തിന്റെ ആവശ്യം. പഞ്ചായത്തു മുറിച്ചിട്ട മരം ദിവസങ്ങള്‍ ആയിട്ടും നീക്കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: