ഹോം » പ്രാദേശികം » തിരുവനന്തപുരം » 

പാഞ്ചജന്യം ജനങ്ങള്‍ക്കായി തുറന്നു

June 15, 2017

വിഴിഞ്ഞം: എട്ടു വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ വെങ്ങാനൂരിലെ മഹാത്മാ അയ്യങ്കാളി സമാധിയായ പാഞ്ചജന്യം ജനങ്ങള്‍ക്കായി തുറന്നുനല്‍കി. നെയ്യാറ്റിന്‍കര മുന്‍സിഫ് കോടതിയുടെ വിധിയെ തുടര്‍ന്ന് നെയ്യാറ്റിന്‍കര തഹസില്‍ദാര്‍ പാഞ്ചജന്യത്തിന്റെ താക്കോല്‍ സാധുജന പരിപാലനസംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി വെങ്ങാനൂര്‍ രാജേന്ദ്രകുമാറിന് കൈമാറി.
ബുധനാഴ്ച രാവിലെ മന്ത്രി എ.കെ. ബാലന്റെ ചേംബറില്‍ നടന്ന ചര്‍ച്ചയിലാണ് താക്കോല്‍ കൈമാറാന്‍ തീരുമാനമായത്. സാധുജന പരിപാലന സംഘം, കെപിഎംഎസ്, പികെഎസ് പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സാധുജന പരിപാലന സംഘത്തിന് അനുകൂലമായ കോടതിവിധിയെ മറ്റു സംഘടനകള്‍ അനുകൂലിച്ചു. ഇതിനെ തുടര്‍ന്ന് വൈകിട്ട് മൂന്നരയ്ക്ക് വിഴിഞ്ഞം എസ്‌ഐ പി. രതീഷിന്റെ സാന്നിധ്യത്തില്‍ നെയ്യാറ്റിന്‍കര തഹസില്‍ദാര്‍ മാര്‍ക്കോസ് സാധുജന പരിപാലന സംഘം ജനറല്‍ സെക്രട്ടറിക്ക് താക്കോല്‍ കൈമാറുകയായിരുന്നു.
സ്മൃതിമണ്ഡപം തുറന്ന സാധുജന പരിപാലനസംഘം പ്രവര്‍ത്തകര്‍ അയ്യങ്കാളി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തുകയും സ്മൃതിമണ്ഡപത്തില്‍ നിലവിളക്കു തെളിയിച്ചു.
ചടങ്ങില്‍ സാധുജന പരിപാലനസംഘം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ടി. രവീന്ദ്രന്‍, വെങ്ങാനൂര്‍ കരയോഗം പ്രസിഡന്റ് ശ്രീകുമാരന്‍, വൈസ് പ്രസിഡന്റ് വിദ്യാധരന്‍, ഖജാന്‍ജി മനുമോഹനകുമാര്‍, രാജഗോപാല്‍, പി. സുധാകരന്‍, ജഗതി സുരേഷ്, ഓമന, കൃഷ്ണമ്മ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു

Related News from Archive
Editor's Pick