ഹോം » ലോകം » 

ഐ.എസ്.ഐ മേധാവി യു.എസിലേക്ക്

July 13, 2011

ഇസ്ലാമബാദ്‌: പാക്‌ ചാരസംഘടനയായ ഐ.എസ്‌.ഐയുടെ ചീഫ്‌ ലഫ്‌. ജനറല്‍ അഹമ്മദ്‌ ഷുജ പാഷ യു.എസ്‌ സന്ദര്‍ശനത്തിന്‌ യാത്ര തിരിച്ചു. അടുത്ത കാലത്തായി താറുമാറായ ഇരു രാജ്യങ്ങളുടെയും സൈനീക ബന്ധത്തിലെ തകരാറ്‌ പരിഹരിക്കുന്നതിനാണ്‌ സന്ദര്‍ശന ലക്ഷ്യം.

സൈനീക സഹായത്തിനായി പാകിസ്ഥാന്‌ നല്‍കിക്കൊണ്ടിരുന്ന 800 മില്യണ്‍ ഡോളറിന്റെ സഹായം യു.എസ്‌ റദ്ദാക്കിയിരുന്നു. യുഎസ് പരിശീലകര്‍ക്കു പ്രവേശനം നിഷേധിച്ച സാഹചര്യത്തിലാണ് സഹായം നിര്‍ത്തി വച്ചത്. ഭീകരര്‍ക്കെതിരായ പ്രവര്‍ത്തനങ്ങളില്‍ യു.എസ് നിര്‍ദേശിച്ച പല പദ്ധതികളും പാക്കിസ്ഥാന്‍ പാലിക്കാത്തതും കാരണമായി.

എന്നാല്‍ രഹസ്യാന്വേഷണ വിവരങ്ങള്‍ സംബന്ധിച്ച കൂടിയാലോചനയ്ക്കാണ് ഷൂജ പോയതെന്നാണ് ഔദ്യോഗിക വിശദീകരണം. പാക്‌ സൈന്യത്തിനു നല്‍കിയിരുന്ന സാമ്പത്തിക സഹായം റദ്ദു ചെയ്യുകായാണെന്ന്‌ കഴിഞ്ഞ ഞായറാഴ്ചയാണ്‌ അമേരിക്ക അറിയിച്ചത്‌.

ലോകം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick