ഹോം » ഭാരതം » 

തെലുങ്കാന: കോണ്‍ഗ്രസ് നേതാക്കളുടെ 48 മണിക്കൂര്‍ നിരാഹാരം തുടങ്ങി

July 13, 2011

ഹൈദരാബാദ്‌: തെലുങ്കാന പ്രദേശത്തു നിന്നുള്ള കോണ്‍ഗ്രസ്‌ നേതാക്കള്‍ 48 മണിക്കൂര്‍ നിരാഹാര സത്യാഗ്രഹം തുടങ്ങി. ഇന്ദിരാപാര്‍ക്കില്‍ രാവിലെ പത്ത് മണിക്ക് ആരംഭിച്ച നിരാഹാരത്തില്‍ ആറ്‌ എം.പിമാരും രണ്ട്‌ സംസ്ഥാന മന്ത്രിമാരും ചില എം.എല്‍.എമാരും പങ്കെടുക്കുന്നുണ്ട്.

കൂടുതല്‍ നേതാക്കള്‍ ഉടന്‍ തന്നെ നിരാഹാരത്തില്‍ പങ്കെടുക്കാനായി എത്തിച്ചേരുമെന്ന്‌ സമര നേതാക്കള്‍ അറിയിച്ചു. നിരാഹാരത്തില്‍ നിന്ന്‌ പിന്‍മാറണമെന്ന്‌ ആന്ധ്രാമുഖ്യമന്ത്രി എന്‍. കിരണ്‍ കുമാര്‍ റെഡ്ഡിയും സംസ്ഥാനത്തെ കോണ്‍ഗ്രസ്‌ മേധാവി ബോട്‌സ സത്യാനാരായണയും ആവശ്യപ്പെട്ടെങ്കിലും ഇവര്‍ ചെവിക്കൊണ്ടില്ല.

എം.പിമാരായ കെ. കേശവറാവു, ജി. വിവേക്‌, ജി. സുകേണ്ടര്‍ റെഡ്ഡി എന്നിവരുള്‍പ്പടെയുളള നേതാക്കളും കനത്തമഴയെ അവഗണിച്ചും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്‌. തെലുങ്കാന പ്രദേശത്തു നിന്നുള്ള പതിനൊന്ന്‌ എം.പിമാരും നാല്‍പത്‌ നിയമസഭാംഗങ്ങളും കഴിഞ്ഞയാഴ്ച രാജികത്ത്‌ നല്‍കിയിരുന്നു.

Related News from Archive
Editor's Pick